ചെറുവത്തൂര്‍: (www.evisionnews.in) സംസ്ഥാന-ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷനുകളുടെ നേതൃത്വത്തിലുള്ള സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കാലിക്കടവില്‍ തുടക്കമായി. പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍, വി പി രാജീവന്‍, കെ നാരായണന്‍, എ കൃഷ്ണന്‍, എന്‍ എ സുലൈമാന്‍, സി ജെ സണ്ണി എന്നിവര്‍ സംസാരിച്ചു. ടി വി ബാലന്‍ സ്വാഗതവും ഡോ. പി രഘുനാഥ് നന്ദിയും പറഞ്ഞു. ആദ്യ ദിനത്തില്‍ പെണ്‍കുട്ടികളില്‍ വയനാട്, കാസര്‍കോടിനെ തോല്‍പിച്ചു. ആണ്‍കുട്ടികളില്‍ പത്തനംതിട്ട, പാലക്കാടിനെയും കണ്ണൂര്‍, വയനാടിനെയും തോല്‍പിച്ചു. ദിവസവും രാവിലെയും രാത്രിയും മത്സരമുണ്ടാകും. 19ന് സമാപിക്കും.
keywords: basket-ball-junior-state-championship

Post a Comment
0 Comments