Type Here to Get Search Results !

Bottom Ad

പൂരങ്ങളുടെ പൂരം നാളെ: തൃശൂരില്‍ ഒരുക്കങ്ങള്‍ തകൃതി


തൃശൂര്‍ (www.evisionnews.in): വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം നാളെ. ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് നെയ്തലക്കാവിലമ്മ ശനിയാഴ്ച രാവിലെ വടക്കും നാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുര നടതുറന്നു. പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദര്‍ശനം അഗ്രശാലയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇന്ന് തിരുവമ്പാടി വിഭാഗത്തിന്റെ ചമയപ്രദര്‍ശനം തുടങ്ങും.

കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് വടക്കുംനാഥക്ഷേത്രത്തിലെക്കുള്ള ഘടക പൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങുക. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യം, പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങിയവയാണ് തൃശൂര്‍ പൂരത്തിന്റെ ദൃശ്യശ്രാവ്യ വിസ്മയം. പൂരത്തിന് നാന്ദി കുറിച്ച് സാമ്പിള്‍ വെടിക്കെട്ട് കഴിഞ്ഞ ദിവസം ഗംഭീരമായി പൂര്‍ത്തിയായി. ആകാശച്ചുവരില്‍ അത്ഭുതമൊരുക്കി തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങള്‍ നിയന്ത്രണങ്ങള്‍ക്കിടയിലും വെടിക്കെട്ട് ഇത്തവണയും ഗംഭീരമാക്കി. അതേസമയം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂര നഗരിയില്‍ ചരിത്രത്തിലില്ലാത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad