ഉദുമ:(www.evisionnews.in) കാഞ്ഞങ്ങാട് റെയിഞ്ച് എസ് കെ എസ് ബി വിയും ദാറുല്‍ ഇര്‍ശാദ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇമാദും സംയുക്തമായി നടത്തിയ ഏകദിന പഠന റെസിഡന്‍ഷ്യല്‍ ക്യാമ്പ് ഉദുമ പടിഞ്ഞാര്‍ ഇമാദ് സെന്ററില്‍ വെച്ച് നടന്നു. ആധുനീക സജ്ജീകരണങ്ങളോടു കൂടി തയ്യാറാക്കിയ പ്രത്യേക ഓഡിറ്റോറിയത്തിലായിരുന്നു ക്യാമ്പ് നടന്നത്.
മൂന്ന് സെഷനുകളിലായി നടന്ന പഠന ക്ലാസുകളില്‍ ജാബിര്‍ ഇര്‍ശാദി ഹുദവി മോട്ടിവേഷന്‍ ആന്‍ഡ് ഗോള്‍ സെറ്റിംഗ്‌സ് എന്ന വിഷയത്തിലും, സിറാജ് ഇര്‍ശാദി ഹുദവി ബെദിമല ഇസ്ലാമിക് വ്യക്തിത്വം എന്ന വിഷയത്തിലും മുസ്ഥഫ ഇര്‍ശാദി ഹുദവി ലീഡര്‍ഷിപ്പും ടൈം മാനാജ്‌മെന്റ് എന്ന വിഷയത്തിലും ക്ലാസുകള്‍ അവതരിപ്പിച്ചു. വൈകുന്നരം നടന്ന പ്രത്യേക സെഷനില്‍ കാപ്പില്‍ ബീച്ചില്‍ പ്രത്യേക വ്യായാമ പരിശീലനങ്ങളും നടന്നു.
എസ് കെ എസ് ബി വി കാഞ്ഞങ്ങാട് റൈഞ്ച് ചെയര്‍മാന്‍ അഷ്‌കര്‍ ഹുദവി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കാഞ്ഞങ്ങാട് റെയിഞ്ച് പ്രസിഡണ്ട് ബഷീര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ഇമാദ് പി ആര്‍ ഒ ഇസ്ഹാഖ് ഇര്‍ശാദി ഹുദവി സ്വാഗത ഭാഷണം നടത്തി. ജുനൈദ് ഇര്‍ശാദി ഹുദവി, അനസ് ഇര്‍ശാദി ഹുദവി, ശരീഫ് ഇര്‍ശാദി ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment
0 Comments