മുംബൈ (www.evisionnews.in): ബോളിവുഡിലെ നിത്യവിസ്മയമായ അഭിനയ ചക്രവര്‍ത്തി ദിലീപ് കുമാറിനെ കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയുള്ള അദ്ദേഹം ഒന്നിലേറെ തവണ ചര്‍ദ്ദിക്കുകയും ചെയ്തു.
93 കാരനായ ദിലീപ് കുമാറിന്റെ ആരോഗ്യനില സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും അടുത്ത 72മണിക്കൂറുകള്‍ അതിനിര്‍ണായകമാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ ജലീല്‍ പാര്‍ക്കര്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
വെള്ളിത്തിരയില്‍ ദുരന്തനായകനായി അഭിനയം തിമര്‍ക്കുന്നതിനിടയിലാണ് ദുരന്തനായികയായ സയിറാ ബാനുവിനെ 1966ല്‍ വിവാഹം കഴിക്കുന്നത്. പാക്കിസ്ഥാനിലെ പെഷവാര്‍ സ്വദേശിയാണ്.

Post a Comment
0 Comments