മംഗളൂരു: (www.evisionnews.in) തേങ്ങ പറിക്കുന്നതിനിടയില്‍ തെങ്ങുകയറ്റത്തൊഴിലാളി അബദ്ധത്തില്‍ തെങ്ങില്‍നിന്ന് കിണറ്റില്‍വീണ് മരിച്ചു. മുല്‍കി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അത്തൂരിലാണ് സംഭവം. പൂവപ്പയാണ് മരിച്ചത്. ഇയാളെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ സ്ഥലവാസികളായ മുഹമ്മദ് കുഞ്ഞി, മക്കളായ മുനീര്‍, അബ്ദുല്‍ നസീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ തേങ്ങ പറിക്കുമ്പോഴാണ് അപകടമുണ്ടായത്. രംഗം കണ്ട സ്ഥലയുടമ കിണറ്റിലിറങ്ങി പൂവപ്പയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ശ്വാസം കിട്ടാതെ പിടഞ്ഞു. ഇതുകണ്ടാണ് മക്കളായ മുനീറും നസീറും കിണറ്റിലിറങ്ങിയത്. കിണറ്റിനുള്ളില്‍ നിന്നുള്ള നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഫയര്‍ ബ്രിഗേഡിനെ വിവരമറിയിച്ച് മൂവപ്പയുടെ മൃതദേഹം പുറത്തെടുത്തു. സ്ഥലമുടമയും മക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്.
keywords: manglore-coconut-tree-fell-down-death

Post a Comment
0 Comments