കല്‍പ്പറ്റ: (www.evisionnews.in) സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ആദിവാസി നേതാവുമായ സി.കെ ജാനുവിന് വധഭീഷണി. വെള്ളിയാഴ്ച പനവല്ലിയിലെ വീട്ടില്‍ തപാലിലാണ് വധഭീഷണി മുഴക്കിക്കൊണ്ടുളള കത്ത് ലഭിച്ചത്. സി.പി.എം കോടിയേരി ടൈഗര്‍ ഫോഴ്‌സ്, തലശ്ശേരി എന്ന പേരിലുള്ളതാണ് കത്ത്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മത്സരിച്ചാല്‍ ജാനു വധിക്കപ്പെടുമെന്നാണ് കത്തിലെ ഉള്ളടക്കം.
ഒഞ്ചിയത്ത് ചന്ദ്രശേഖരനെ വധിച്ച ഗുണ്ടകളെ ബത്തേരി മുത്തങ്ങ ഗുണ്ടല്‍പ്പേട്ട പരിസരത്തേക്ക് അയച്ചിട്ടുണ്ടെന്നും തങ്ങളുടെ വോട്ട് കുറഞ്ഞാല്‍ ജാനുവിനെയും കുടുംബത്തെയും ആക്രമിക്കുമെന്നാണ് കത്തിലുള്ളത്. ഇത് സംബന്ധിച്ച സി.കെ. ജാനുവിന്റെ പരാതി ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എന്‍.കെ. ഷാജി മുഖേന പൊലീസിന് നല്‍കിയിട്ടുണ്ട്.
keywords: ck-janu-death-threat-from-kodiery-tiger-force

Post a Comment
0 Comments