Type Here to Get Search Results !

Bottom Ad

ഖാസിയുടെ കൊലപാതകം : സത്യം പുറത്ത് വരണമെന്ന് എം.എല്‍.എ

evisionnews

ചെമ്പിരിക്ക:(www.evisionnews.in) ചെമ്പിരിക്ക ഖാസിയും പ്രമുഖ മത പണ്ഡിതനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച നിജസ്ഥിതികള്‍ പുറത്ത് വരണമെന്ന് ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍.ഇതിന് വേണ്ടി സമൂദായ-രാഷ്ട്രീയ സംഘടനകള്‍ നടത്തുന്ന സമരപോരാട്ടങ്ങളില്‍ താനും മുന്നിട്ടിറങ്ങുമെന്ന് നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികൂടിയായ കെ.കുഞ്ഞിരാമന്‍ ഖാസിയുടെ മകന്‍ സി.എ മുഹമ്മദ് ഷാഫിക്ക് ഉറപ്പ് നല്‍കി.
ചെമ്പിരിക്കയിലെ ഷാഫിയുടെ വീട്ടില്‍ കൂടിക്കാഴ്ച്ചക്ക് എത്തിയതായിരുന്നു എം.എല്‍.എ. ഖാസി കേസ് പുനരന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവ് സ്വാഗതാര്‍ഹമ്മാണ്. ഖാസിയും താനും വര്‍ഷങ്ങളുടെ സുഹൃത്ത് ബന്ധമുണ്ട്. ഖാസി സംബന്ധിച്ച നിരവധി വേദികളില്‍ താനും പങ്കെടുത്തിരുന്നു. കക്ഷി രാഷ്ട്രീയത്തിനും സാമുദായിക പരിഗണനയുമില്ലാതെയാണ് ഉസ്താദ് ജനമനസ്സുകളെ കീഴടക്കിയത്. ഇത്തരമൊരു മഹത് വ്യക്തിക്ക് നേരിട്ട ദാരുണ മരണത്തിന്റെ സത്യം പുറത്തറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്.ശരിയും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ ഖാസിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ പുറത്ത് വരണം. കുറ്റവാളികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അത്തരക്കാര്‍ നിയമത്തിന്റെ മുന്നിലെത്തണം. മകന്‍ മുഹമ്മദ് ഷാഫിയുമായുള്ള സംഭാഷണത്തിനിടിയില്‍ എം.എല്‍.എ പറഞ്ഞു.സി.ബി.ഐയുടെ പുതിയ അന്വേഷ സംഘം ചെമ്പിരിക്കയിലെത്തിയതിന് പിന്നാലെയാണ് സ്ഥലത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടിയില്‍ എം.എല്‍.എ ഖാസിയുടെ മകനെ കാണാനെത്തിയത്.മേല്‍പറമ്പിലെ സി.പി.എം നേതാവ് പി.കെ അശോകനും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.

keywords : kasaragod-chembirika-qazi-case-kunhiraman-mla

Post a Comment

0 Comments

Top Post Ad

Below Post Ad