കാസര്‍കോട്:(www.evisionnews.in)ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് അവസരം ലഭിച്ച ഹാജിമാര്‍, ഒന്നാം ഗഡു സംഖ്യയായ ഒരാള്‍ക്ക് 81,000 രൂപ വീതം ഈ മാസം 23 നകം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ അടയ്ക്കണം. എ കാറ്റഗറിയില്‍പ്പെട്ട 70 വയസ്സ് കഴിഞ്ഞവര്‍ക്കും അവരുടെ സഹായികള്‍ക്കും ബി കാറ്റഗറിയില്‍പ്പെട്ട അഞ്ച് വര്‍ഷക്കാര്‍ക്കുമാണ് ഇതുവരെ ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചിട്ടുളളത്. ജില്ലയില്‍ നിന്ന് മൊത്തം 888 ഹാജിമാര്‍ക്കാണ് ഹജ്ജിന് അവസരം. അവസരം ലഭിച്ച ഹാജിമാരുടെ കവര്‍ ഹെഡുമാര്‍ ആ കവറിലുളള മുഴുവന്‍ ഹാജിമാരുടെയും സംഖ്യ ഒരുമിച്ച് അടയ്ക്കണം. പണമടയ്ക്കാനുളള പേയ്‌മെന്റ് സ്ലിപ്പ് ഫോമും മെഡിക്കല്‍ ഫിറ്റ്‌നസ്സ് ഫോമും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും വെബ്‌സൈറ്റുകളില്‍ നിന്നും ഹജ്ജ് അപേക്ഷയുടെ ബുക്ക്‌ലെറ്റില്‍ നിന്നും ഹജ്ജ് ട്രയിനര്‍മാരില്‍ നിന്നും ലഭിക്കും. പണമടച്ച രശീതിയുടെ ഒറിജിനലും അതിന്റെ പകര്‍പ്പും ഓരേ#ാ ഹാജിയുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലേക്ക് രജിസ്റ്റേഡ് മുഖേന അയയ്ക്കണം. അയയ്ക്കുന്ന രേഖകളുടെ പകര്‍പ്പ് ഹാജിമാര്‍ സൂക്ഷിക്കണം.
സംശയ നിവാരണത്തിനും സംഖ്യ അടക്കുന്നതിനുമുളള റഫറന്‍സ് നമ്പര്‍ ലഭിക്കുന്നതിനും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രയിനര്‍മാരുമായി ബന്ധപ്പെടണം. ജില്ലയിലെ ഹാജിമാര്‍ക്കുളള ഒന്നാം ഘട്ട ക്ലാസ്സ് 18 ന് രാവിലെ ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് പുതിയ കോട്ട മദ്രസ്സയിലും ഉച്ചയ്ക്ക് 1.30 ന് പാലക്കുന്ന് ഗ്രീന്‍ വുഡ് പബ്ലിക് സ്‌കൂളിലും 19 ന് രാവിലെ 9 മണിക്ക് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സയിലും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ട്രയിനര്‍ എന്‍ പി സൈനുദ്ദീന്‍ (9446640644), ഹജ്ജ് ട്രയിനര്‍മാര്‍ മഞ്ചേശ്വരം മേഖലയില്‍ ഖാദര്‍ മാസ്റ്റര്‍ (9446411353), ആയിഷത്ത് താഹിറ (9995335821), കെ സുബൈര്‍ (9495325016), കാസര്‍കോട് മേഖലയില്‍ എന്‍ കെ അമാനുല്ലാഹ് (9446111188), ടി കെ സിറാജുദ്ദീന്‍ (9447361652), ഇ സുബൈര്‍ (9539070232), സാലിഹ് മൗലവി (9633644663), എം അബ്ദുള്‍ റഹിമാന്‍ (8129333773), എം മുഹമ്മദ് (8547073590), ഉദുമ മേഖലയില്‍ കെ വി അബ്ദുള്‍ സത്താര്‍ (9605035135), ഹമീദ് ഹാജി (9447928629), ടി കെ എം സൗദ (9995477202), എന്‍ പി നസീറ (8547288401), കാഞ്ഞങ്ങാട് മേഖലയില്‍ ഇ എം കുട്ടി ഹാജി (9495459476), എം കെ മുനീര്‍ (9895657818), തൃക്കരിപ്പൂര്‍ മേഖലയില്‍ എം ഇബ്രാഹിം (9447020830), പി കെ ഖമറുദ്ദീന്‍ (9567753382) എന്നിവരില്‍ നിന്നും ലഭിക്കും

Post a Comment
0 Comments