Type Here to Get Search Results !

Bottom Ad

അബൂദാബിയില്‍ മരിച്ച തുരുത്തി സ്വദേശിയുടെ മയ്യിത്ത് ചൊവ്വാഴ്ച നാട്ടിലെത്തിക്കും

evisionnews

അണങ്കൂര്‍:(www.evisionnews.in) അബൂദാബിയിലെ ജോലി സ്ഥലത്ത് യന്ത്രത്തില്‍ കുടുങ്ങിമരിച്ച തുരുത്തി സ്വദേശി അഹമ്മദ് കുഞ്ഞിയുടെ മയ്യിത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെ കോഴിക്കോട്ടെത്തിക്കും. തുടര്‍ന്ന് റോഡുമാര്‍ഗ്ഗം നാട്ടിലെത്തിച്ച് പത്ത് മണിയോടെ തുരുത്തി മുഹ്‌യദ്ദീന്‍ ജുമാഅത്ത് പള്ളിയില്‍ ഖബറടക്കും.
വ്യാഴാഴ്ച രാത്രി 12മണിയോടെയാണ് ഗോതമ്പ് പൊടിക്കുന്ന യന്ത്രം വൃത്തിയാക്കുന്നതിനിടെ അഹമ്മദ് ദാരുണമായി മരിച്ചത്. 30 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന അഹമ്മദ് ആറു മാസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. പ്രായാധിക്യം മൂലം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരാനുള്ള ഒരുക്കം നടത്തിവരുന്നതിനിടെയാണ് മരണം തട്ടിയെടുത്തത്. അഞ്ച് പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു അഹമ്മദ്. കെ.എം.സി.സി പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ അഹമ്മദിന്റെ മയ്യത്ത് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്്.

keywords : abudabi-thuruthi-death

Post a Comment

0 Comments

Top Post Ad

Below Post Ad