ചെമ്പരിക്ക(www.evisionnews.in)ഖാസികേസില്‍സത്യാവസ്ഥപുറത്ത്‌കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ചെമ്പിരിക്കയില്‍ ബന്ധുക്കളുടെ നേതൃത്വത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചു. ജാതി-മത ഭേദമന്യേ യോഗത്തില്‍ 300ല്‍ പരം ജനങ്ങള്‍ ഒത്തുചേര്‍ന്നു. തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും നാട്ടുകാര്‍ യോഗത്തില്‍ അറിയിച്ചു
യോഗത്തില്‍ സുലൈമാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് നദ്‌വി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അബ്ദുല്‍ ഖാദര്‍ സഹദി, സി.എം. മുഹമ്മദ് ഷാഫി, ഹുസൈന്‍ റഹ്മാനി, അബ്ദുല്‍ മജീദ്, അഹ്മദ് ഷാഫി ദേളി സംസാരിച്ചു. ഇ. അബ്ദുല്ലക്കുഞ്ഞി സ്വാഗതവും ഖലീല്‍ ചെമ്പരിക്ക നന്ദിയും പറഞ്ഞു.
keywords : qazi-case-family-meet




Post a Comment
0 Comments