Type Here to Get Search Results !

Bottom Ad

ഖാസി കേസ്: സി.ബി.ഐ അന്വേഷണം ഊര്‍ജ്ജിതമായി എസ്.പിയും സംഘവും വീണ്ടുമെത്തി


മേല്‍പറമ്പ്:(www.evisionnews.in)ചെമ്പിരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് കോടതി നിര്‍ദ്ദേശ പ്രകാരം നിയോഗിച്ച സി.ബി.ഐയുടെ പുനരന്വേഷണ സംഘം ചൊവ്വാഴ്ച വൈകിട്ട് ചെമ്പിരിക്കയില്‍ വീണ്ടുമെത്തി. സി.ബി.ഐ എസ്.പി ജോമോന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് വീണ്ടും എത്തിയത്. കേസന്വേഷണ ചുമതലയുള്ള ഡി.വൈ.എസ്.പി ഡാര്‍വിനും ഒപ്പമുണ്ടയാരുന്നു. ചെമ്പിരിക്കയിലെത്തിയ സംഘം ഖാസിയുടെ പിതാവിന്റെ മഖ്ബറ ഉള്‍പ്പെടുന്ന പള്ളിപ്പരിസരവും ഖാസി താമസിച്ച വീടും അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് ഷാഫി താമസിക്കുന്ന വീട്ടിലുമെത്തി. ഷാഫിയുമായും സഹോദരനുമായും സി.ബി.ഐ വിശദാംശങ്ങള്‍ ആരാഞ്ഞ് മൊഴിയെടുത്തു. സി.ബി.ഐയുടെ പുതിയ സംഘം നാട്ടിലെത്തിയതറിഞ്ഞ് തദ്ദേശ വാസികളായ നിരവധിപേര്‍ സ്ഥലത്തെത്തിയിരുന്നു.അന്വേഷണ സംഘത്തിന്റെ പുതിയ നീക്കങ്ങളെ വളരെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ കാണുന്നത്. ഖാസിയുടെ ദുരുഹ മരണത്തെ സംബന്ധിച്ച എല്ലാവിവരങ്ങളും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ നിയമത്തിന് മുന്നിലെത്തിക്കമെന്നാണ് ബന്ധുക്കളുടേയും സമുദായ സ്‌നേഹികളുടേയും പൊതുസമൂഹത്തിന്റെയും ആവശ്യം.

Post a Comment

0 Comments

Top Post Ad

Below Post Ad