Type Here to Get Search Results !

Bottom Ad

കൊല്ലം ജില്ലാ കലക്ടറും പോലീസും തമ്മില്‍ കമ്പക്കെട്ട് മത്സരം


കൊല്ലം: (www.evisionnews.in) പരവൂര്‍ വെടിക്കെട്ട് ദുരന്തത്തെ ചൊല്ലി ജില്ലാ ഭരണകൂടവും പോലീസും തമ്മില്‍ കമ്പക്കെട്ട് മത്സരം രൂക്ഷമായി. വാക്കുകള്‍ കൊണ്ടുള്ള ഗുണ്ടും കതിനയും അമിട്ടും എറിഞ്ഞുള്ള ചേരിപ്പോരിനെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാവാത്ത നിലയിലെത്തി കാര്യങ്ങള്‍. താന്‍ അനുമതി നല്‍കാത്ത വെടിക്കെട്ടിന്‌ പോലീസ് വഴിവിട്ട് നല്‍കിയ അനുമതിയാണ് നൂറിലധികം പേരുടെ ജീവനെടുത്ത ദേശീയ ദുരന്തത്തിന് കാരണമായതെന്ന് ജില്ലാ കലക്ടര്‍ എ.ഷൈന മോള്‍ മാധ്യമങ്ങളിലൂടെ ആഞ്ഞടിച്ച് രംഗത്ത് വന്നതോടെയാണ് റവന്യൂ വകുപ്പും പോലീസ് വകുപ്പും തമ്മിലുള്ള ചേരിപ്പോര് മറനീക്കി പുറത്തു വന്നത്.  ആദ്യം അനുമതി നല്‍കാന്‍ പാടില്ലെന്ന പോലീസ് റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം മാറി മറിഞ്ഞതിലെ മറിമായം എന്താണെന്നായിരുന്നു ജില്ലാ കളക്ടറുടെ ചോദ്യം. വെടിക്കെട്ട് നടത്തരുതെന്ന് ഉത്തരവിട്ടാല്‍ അത് നടപ്പാക്കേണ്ടത് പോലീസാണെന്നും പോലീസിന്റെ പണി തനിക്ക് എടുക്കാനാവില്ലെന്നാണ് കളക്ടറുടെ വാദം. 

എന്നാല്‍ ജില്ലാ കലക്ടര്‍ എ.ഷൈന മോള്‍ക്കെതിരെ പോലീസ് പറയുന്നത് ഇങ്ങനെ, പോലീസിനെതിരായ കലക്ടറുടെ പരസ്യപ്രസ്താവന ശരിയായില്ല. സ്വന്തം വീഴ്ച മറച്ചുവയ്ക്കുന്നതിനാണ് കലക്ടര്‍ കമ്മീഷണറെ കുറ്റപ്പെടുത്തുന്നതെന്നും പോലീസ് വിമര്‍ശിക്കുന്നു.ഷൈനമോളുടെ പ്രസ്താവനക്കെതിരായ അതൃപ്തി പോലീസ് ആഭ്യന്തരവകുപ്പിനെ അറിയിച്ചു കഴിഞ്ഞു. ആക്രമണമാണ് പ്രതിരോധം എന്ന സമീപനമാണ് കളക്ടറുടേതെന്നും പോലീസ് പറയുന്നു.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ആനുകൂല്യം ഷൈനമോള്‍ മുതലാക്കുകയാണെന്നാണ് പോലീസ് തുറന്നെടുത്തു.


keyword-kollam-collctr


Tags

Post a Comment

0 Comments

Top Post Ad

Below Post Ad