തൃക്കരിപ്പൂര്‍: (www.evisionnews.in) ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറിയെ ആക്രമിച്ചു. പടന്ന വില്ലേജ് സെക്രട്ടറി ആര്‍ രജി (32)നെയാണ് ഒരു സംഘം അടിച്ചു പരിക്കേല്‍പ്പിച്ചത്. ഒരാഴ്ച മുമ്പ് അമിത വേഗത്തില്‍ ബൈക്ക് സവാരി നടത്തിയ ഒരു സംഘം തെക്കെക്കാട്
ബണ്ട് പരിസരത്ത് അക്രമം നടത്തുകയും ഇതില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടവരാണ് വീണ്ടും അക്രമം നടത്തിയത്. ശനിയാഴ്ച രാത്രി എട്ടോടെ പടന്നയില്‍ യൂണിറ്റ് യോഗം കഴിഞ്ഞ് രജിയും പ്രസിഡന്റ് രവീന്ദ്രനും ബൈക്കില്‍ തെക്കെക്കാടിലേക്ക് വരുമ്പോഴാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘമെത്തി ഇവരെ ആക്രമിച്ചത്. അക്രമികളില്‍ ഒരാളെ തിരിച്ചറിഞ്ഞു. മറ്റ് രണ്ടുപേര്‍ ക്വട്ടേഷന്‍ സംഘത്തിലെ കണ്ണികളാണെന്ന് സംശയിക്കുന്നു.
നിലേശ്വരം സിഐ ധനഞ്ജയ ബാബു, ചന്തേര എസ്‌ഐ അനൂപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നിന് പ്രദേശത്ത് നാട്ടുകാരുടെ യോഗം വിളിച്ച് സമാധാന കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന് ശേഷമാണ് വീണ്ടും അക്രമം. സംഭവത്തില്‍ ഡിവൈഎഫ്‌ഐ ചെറുവത്തൂര്‍ ബ്‌ളോക്ക് കമ്മിറ്റിയും പടന്ന വില്ലേജ് കമ്മിറ്റിയും പ്രതിഷേധിച്ചു.
keywords: dyfi-village-secretary-assaulted-trikaripur
Post a Comment
0 Comments