Type Here to Get Search Results !

Bottom Ad

സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കാലിക്കടവ് ഒരുങ്ങി


ചെറുവത്തൂര്‍: (www.evisionnews.in) സംസ്ഥാന ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍, ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിലുള്ള 40-ാമത് സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കാലിക്കടവ് ഒരുങ്ങി. 15 മുതല്‍ 19 വരെ കാലിക്കടവ് പഞ്ചായത്ത് മൈതാനം, പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനം എന്നിവിടങ്ങളിലാണ് മത്സരം. 14  ജില്ലയില്‍നിന്നായുള്ള പുരുഷ-വനിതാ ടീമുകള്‍ പങ്കെടുക്കും. 

15ന് വൈകിട്ട് 5.30ന് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. പുതുച്ചേരിയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ പുരുഷ-വനിതാ കേരള ടീമുകളെ ചാമ്പ്യന്‍ഷിപ്പില്‍നിന്നാണ് തെരഞ്ഞെടുക്കുക.  ദിവസവും രാവിലെയും രാത്രിയും മത്സരം നടക്കും. കാലിക്കടവ് പഞ്ചായത്ത് മൈതാനിയില്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയമാണ് ഒരുക്കിയത്. വാര്‍ത്താസമ്മേളനത്തില്‍ കെ സുനില്‍, പ്രൊഫ. പി രഘുനാഥ്, ചന്ദ്രന്‍ നവോദയ, ശോഭ ബാലന്‍, ടി രാജന്‍ എന്നിവര്‍ പങ്കെടുത്തു.

keywords: state-junior-basket-ball-contest-kalikkadavu

Post a Comment

0 Comments

Top Post Ad

Below Post Ad