Type Here to Get Search Results !

Bottom Ad

ചളിയങ്കോട് പാലംകടക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് പച്ചക്കൊടി

evisionnews

കാസര്‍കോട്:(www.evisionnews.in)കാഞ്ഞങ്ങാട്-കാസര്‍കോട് കെ എസ് ടി  പി റോഡ് നിര്‍മ്മാണത്തിനായി നിര്‍ത്തിവെച്ചിരുന്ന ചന്ദ്രഗിരിപാലം വഴിയുള്ള കെഎസ് ആര്‍ടി സി ബസ് സര്‍വീസ് പുനരാരംഭിക്കും.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചളിയങ്കോട് മേല്‍പ്പാലത്തിലൂടെ സ്വകാര്യ വാഹനങ്ങള്‍ ഓടിയിരുന്നെങ്കിലും കെ.എസ്.ടി.പി അധികൃതരുടെ അനുമതി ലഭിക്കാത്തത് കാരണം. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഓടിയിരുന്നില്ല.ബുധനാഴ്ച്ച മുതല്‍ ഇതുവഴി കെ എസ് ആര്‍ ടി സി ബസുകള്‍ ഓടിത്തുടങ്ങുമെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. കെ എസ് ടിപി അധികൃതരുമായി ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

keywords : kasaragod-chaliyangod-bridge-ksrtc


Post a Comment

0 Comments

Top Post Ad

Below Post Ad