Type Here to Get Search Results !

Bottom Ad

മുന്‍സിപ്പല്‍ റോഡ് കൈയ്യേറി കെട്ടിട ഉടമ ട്രാഫിക് സ്‌ക്വയര്‍ നിര്‍മിച്ചു.


കാസര്‍കോട്:(www.evisionnews.in) മുന്‍സിപ്പല്‍ റോഡ് കൈയ്യേറി സ്വകാര്യ കെട്ടിട ഉടമ സ്വന്തം സ്ഥാപനത്തിന്റെ പേരിട്ട് ട്രാഫിക് സ്‌ക്വയര്‍ നിര്‍മിച്ചത് വിവാദമാകുന്നു. പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ പുതിയ വസ്ത്രാലയത്തിന്റെ എതിര്‍ വശത്ത് കോട്ടക്കണ്ണി റോഡിന്റെ പ്രവേശന സ്ഥലത്താണ് അനധികൃത സ്‌ക്വയര്‍ നിര്‍മിച്ചത്.
പൊതു സ്ഥലത്ത് ഇത്തരം നിര്‍മ്മാണ പ്രവൃത്തി നടത്താന്‍ നഗരസഭാ കൗണ്‍സിലിന്റെ അംഗീകരാം വേണം. എന്നാല്‍ അടുത്തകാലത്തൊന്നും ഇത്തരം അപേക്ഷ ഓഫീസില്‍ കിട്ടിയിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി ഇ-വിഷനോട് പറഞ്ഞു. അതേസമയം ഇതുസംബന്ധിച്ച അപേക്ഷയെ കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്നും അസിസ്റ്റന്റ് എഞ്ചിനീയറും പറഞ്ഞു.
നേരത്തേ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ദേശീയ പാതയില്‍ കമനീയമായി സ്ഥാപിച്ച സര്‍ക്കിളിന്റെ നിര്‍മ്മാണത്തെ ചൊല്ലിയും വിവാദങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. ഈ സര്‍ക്കിള്‍ ഇപ്പോള്‍ ആരാരും പരിപാലിക്കാതെ നശിക്കുകയാണ്.


Post a Comment

0 Comments

Top Post Ad

Below Post Ad