മേല്‍പറമ്പ് :(www.evisionnews.in)ചെമ്പിരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് പുനരന്വേഷണം നടത്താന്‍ സി.ബി.ഐയുടെ പുതിയ സംഘം തിങ്കളാഴ്ച വൈകിട്ടോടെ ചെമ്പിരിക്കയിലെത്തി.അന്വേഷണ സംഘം ഖാസിയുടെ വീടും മൃതദേഹം കണ്ട ചെമ്പിരിക്ക കടപ്പുറത്തെ കടക്കകല്ലിന് സമീപത്തും പരേതന്റെ പഴയ വീട്ടിലും സന്ദര്‍ശനം നടത്തി.
സി.ബി.ഐ ഡി.വൈ.എസ്.പി ഡാര്‍വിനാണ് കേസന്വേഷണത്തിന്റെ ചുമതല. അന്വേഷണ സംഘത്തില്‍ മറ്റ് നാലുപേരുണ്ട്.2010ലാണ് ഖാസിയുടെ മൃതദേഹം കടലില്‍ കണ്ടത്.നേരത്തെ കേസന്വേഷിച്ച സി.ബി.ഐ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ ഖാസിയുടെ മകന്‍ സി.എ മുഹമ്മദ് ഷാഫി എറണാകുളം സി.ജെ.എം കോടതിയില്‍ നല്‍കിയ പരാതിയിലാണ് പുനരന്വേഷണത്തിന് ഉത്തരിവിട്ടത്. പ്രമുഖ അഭിഭാഷകന്‍ അഡ്വ.ഷൈജന്‍ സി.ജോര്‍ജ്ജാണ് മുഹമ്മദ് ഷാഫിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. മെയ് 27ന് പുതിയ അന്വേഷണ സംഘം കേസ് പ്രാഥമികമായി അന്വേഷിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം.
keywords : qazi-chembvirika-report-new-cbi-team
keywords : qazi-chembvirika-report-new-cbi-team

Post a Comment
0 Comments