ഉഡുപ്പി: (www.evisionnews.in) വിദ്യാര്‍ത്ഥിനിയെ ചുംബിച്ച കേസില്‍ സ്വകാര്യ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പ്രിന്‍സിപ്പാലും പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിയും മലയാളികളാണ്. കുന്താപുരം താലൂക്കിലെ ക്വാട്ടേശ്വരയിലെ സ്വകാര്യ നേഴ്‌സിംഗ് ആന്റ് കൊമേഴ്‌സ് കോളേജിലാണ് സംഭവം. ബി. കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രകാരം സംഭവത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ അമറിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വൈസ് പ്രിന്‍സിപ്പാലിന്റെ ശല്യവും അസഹനീയമായിരുന്നുവെന്നും അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ മൊബൈലില്‍ അയക്കുന്നത് ഇയാള്‍ക്ക് പതിവാണെന്നും പരാതിയിലുണ്ട്. സംഭവം പുറത്തറിഞ്ഞാല്‍ കോളേജില്‍നിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി. വൈസ് പ്രിന്‍സിപ്പാലിന്റെ കൂട്ടാളി ഒരു അധ്യാപികയാണെന്നും പരാതിയിലുണ്ട്.
keywords: girl-kissing-vice-principal-arrested-uduppi
Post a Comment
0 Comments