മാണ്ഡ്യ (www.evisionnews.in): മാണ്ഡ്യയില്‍ ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം ഏപ്രില്‍ 17ന് നടക്കാനിരിക്കെ വിവാഹത്തെ എതിര്‍ക്കുന്ന സംഘ്പരിവാര്‍ സംഘടനകളില്‍പെട്ട നിരവധി മാണ്ഡ്യ ഈസ്റ്റ് പോലീസ് മുന്‍കരുതലായി അറസ്റ്റുചെയ്തു. പോലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ബിജെപി ബജ്രരംഗദള്‍ വിശ്വഹിന്ദു പരിഷത്ത് സംഘടനകളില്‍ പെട്ടവരാണ് പിടിയിലായത്.
ഡോ നരേന്ദ്രബാബുവിന്റെ മകള്‍ എന്‍ അഷിതയും മാണ്ഡ്യയിലെ ബിസിനസ്സുകാരനായ മുക്താര്‍ അഹമ്മദിന്റെ ഷക്കീലുമാണ് 12വര്‍ഷത്തെ പ്രണയത്തിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുന്നത്. അഷിതയും ഷക്കീലും എം.ബി.എ ബിരുദധാരികളാണ്. വിവാഹത്തിന് ശേഷം അഷിതയെ മതപരിവര്‍ത്തനം നടത്തി മുസ്ലിമാക്കുമെന്നും ലൗജിഹാദ് പദ്ധതിയുടെ ഭാഗമാണിതെന്നും സംഘ്പരിവാറുകാര്‍ ആരോപിക്കുന്നു. ഇക്കാര്യം സൂചിപ്പിച്ച് സംഘം പ്രവര്‍ത്തകര്‍ അഷിതയുടെ വീട്ടിലെത്തി ഭീഷണിയും മുന്നറിയിപ്പും നടത്തിയതോടെയാണ് സംഭവം പുറലോകമറിയുന്നത്. ഇതിനകം വിവാദമായ വിവാഹത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മാണ്ഡ്യയില്‍ ഹിന്ദുത്വ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്.
അതേസമയം സിപിഎം മഹിളാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കള്‍ വിവാഹത്തിന് പൂര്‍ണപിന്തുണ അറിയിച്ച് അഷിതയുടെ വീട്ടിലെത്തി. സംസ്ഥാന പ്രസിഡണ്ട് കെ.എസ് വിമലയും സംഘവുമാണ് അഷിതയുടെ വീട്ടിലെത്തിയത്. അഷിതയുടെയും ഷക്കീലിന്റെയും വീടുകള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post a Comment
0 Comments