കാസര്‍കോട്: (www.evisionnews.in) മകനും മരുമക്കളും ചേര്‍ന്ന് വീട്ടമ്മയെ മര്‍ദിച്ചതായി പരാതി. ബെണ്ടിച്ചാല്‍ എയ്യളയിലെ സി കെ അബ്ദുല്ലയുടെ ഭാര്യ ആഇശാബി (72)യാണ് മര്‍ദനത്തിനിരയായത്. മകന്‍ ഇസ്മാഈല്‍ (35), മരുമക്കളായ മുംതാസ് (29), അബ്ബാബി (37), എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി. ഇവര്‍ തമ്മില്‍ സ്വത്തിനെചൊല്ലി തര്‍ക്കം നിലനിന്നിരുന്നു.
ഇവരുടെ പേരില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് ആഇശാബിയെ മകനും മരുമക്കളും ചേര്‍ന്ന് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ വീട്ടുപറമ്പിലെത്തിയ ഇവര്‍ വാഴകള്‍ വെട്ടി നശിപ്പിക്കുകയും ചോദ്യം ചെയ്തപ്പോള്‍ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നും ആഇശാബി പറയുന്നു.
keywords: house-wife-attacked-by-son-son-in-low

Post a Comment
0 Comments