പൊയിനാച്ചി: (www.evisionnews.in) സുരക്ഷാഭിത്തി തകര്‍ന്നതിനെത്തുടര്‍ന്ന് തെക്കില്‍ വളവില്‍ ജനങ്ങളെ കൊഞ്ഞനംകുത്തി നില്‍ക്കുന്ന സുരക്ഷാ മുളവേലിയും പൊട്ടിപ്പൊളിഞ്ഞു. ഇത് സ്ഥലത്തെ വീണ്ടും അപകടക്കുരുക്കാക്കിമാറ്റി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യ ബസ് കൊല്ലിയിലേക്ക് മറിഞ്ഞു നിരവധി പേര്‍ മരിച്ചതിന് പിന്നാലെ ഇതേ സ്ഥലത്ത് 1992ല്‍ ഉണ്ടായ ബസപകടത്തില്‍ 14 പേര്‍ മരിച്ചിരുന്നു. നാടിനെ ഞെട്ടിച്ച ഈ അപകടത്തിനു പരിഹാരം കാണാനായിരുന്നു സുരക്ഷാഭിത്തി സ്ഥാപിച്ചത്. എന്നാല്‍ തുടര്‍ന്നുണ്ടായ ചെറുതും വലുതുമായ അപകടം മൂലം സുരക്ഷാഭിത്തിയും തകര്‍ന്നുതരിപ്പണമായി.
ഇതേത്തുടര്‍ന്നാണ് അധികൃതര്‍ മുള ഉപയോഗിച്ച് ഇവിടെ സുരക്ഷാവേലി കെട്ടിയത്. ഇത് ഒരു താല്‍ക്കാലിക ക്രമീകരണമാണെന്ന് ജനം കരുതിയെങ്കിലും പിന്നീട് സ്ഥിരം സുരക്ഷാഭിത്തി നിര്‍മിക്കാന്‍ യാതൊരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അന്നു കെട്ടിയ മുളവേലിയാണ ഇപ്പോള്‍ ജീര്‍ണിച്ച് പൊളിഞ്ഞത്.
ഈ റൂട്ടില്‍ മറ്റിടങ്ങളില്‍ മികച്ച രീതിയില്‍ സുരക്ഷാഭിത്തികള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടെങ്കെിലും തെക്കിലെ അപകടത്തിന്റെ തീവ്രതയും ഭീകരതയും അധികൃതര്‍ മന:പ്പൂര്‍വ്വം മറന്നു.
keywords: poyinachi-thekkil-turn-bamboo-rescue
Post a Comment
0 Comments