Type Here to Get Search Results !

Bottom Ad

പ്രശ്‌ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും

കാസര്‍കോട്:(www.evisionnews.in)നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ പ്രശ്‌ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് പോലീസ് ഉദ്യോഗസ്ഥരുടെ ജില്ലാതല യോഗത്തില്‍ തീരുമാനമായി. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്. ജില്ലയില്‍ 422 പ്രശ്‌ന ബാധിത ബൂത്തുകളാണ് നിലവിലുള്ളത്. ഈ ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രീയ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ ലിസ്റ്റ് തയ്യാറാക്കി അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ക്രിമിനല്‍ നടപടിനിയമപ്രകാരമുള്ള നടപടി കൈകൊള്ളും. വിദേശത്തുള്ള വാറണ്ട് പ്രതികളെക്കുറിച്ചും അന്വേഷിക്കും. ജില്ലയിലെ ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കും. കഴിഞ്ഞകാലങ്ങളില്‍ 120 കേസുകളിലായി 200 പേര്‍ രാഷ്ട്രീയ അക്രമ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഡോ: എ. ശ്രീനിവാസ് അറിയിച്ചു. യോഗത്തില്‍ സബ് കളക്ടര്‍ ജോഷി മൃണ്‍മയി ശശാങ്ക്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.പി മഹാദേവ കുമാര്‍, വരണാധികാരികളായ പി.ഷാജി, സി.ജയന്‍, ബി. അബ്ദുല്‍ നാസര്‍, ഇ.ജെ ഗ്രേസി, എ.എസ്.പി ട്രൈയ്‌നി ആര്‍. ആദിത്യ, ഡി.വൈ.എസ്.പി മാരായ പി.തമ്പാന്‍, കെ.സുനില്‍ബാബു, പി. മുരളീധരന്‍, വിനയ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad