ബദിയടുക്ക: (www.evisionnews.in) സര്‍ക്കാര്‍ ജീവനക്കാരിയായ യുവതിയോട് നിരന്തരം വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയാണ്. ബദിയടുക്കയില്‍ ഞായറാഴ്ചയാണ് സംഭവം. യുവാവ് കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
നാട്ടില്‍ ഭാര്യയും മക്കളുമുള്ള നെയ്യാറ്റിന്‍കര സ്വദേശി ഒരു മാസം മുമ്പാണ് ബദിയടുക്കയിലെത്തി ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് വരികയായിരുന്നു. ബന്ധു കൂടിയായ സര്‍ക്കാര്‍ ജീവനക്കാരിയോട് നിരന്തരം വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പൊലീസാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
keywords: marriage-engagement-fellow-to-death-cut-lung
Post a Comment
0 Comments