കൊല്ലം: (www.evisionnews.in) പറവൂര്‍ വെടിക്കെട്ട് ദുരന്തത്തിന് ഉത്തരവാദി പോലീസാണെന്ന് കൊല്ലം ജില്ലാ കളക്ടര്‍ ഷൈന മോള്‍. തിങ്കളാഴ്ച രാവിലെയാണ് ജില്ലാ കലക്ടര്‍ പോലീസിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. വെടിക്കെട്ട് നടത്തരുതെന്ന കളക്ടറുടെ നിര്‍ദ്ദേശം പോലീസ് അട്ടിമറിച്ചതായും ഷൈന മോള്‍ പറഞ്ഞു.
ജില്ലാ കളലക്ടറുടെ ഉത്തരവ് മറികടന്ന് വെടിക്കെട്ടിന് അനുമതി നല്‍കിയ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയത് ആരാണെന്ന് അറിയില്ലെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കേണ്ടത് പോലീസാണ്. ഇതില്‍ അവര്‍ പരാജയപ്പെട്ടു. വെടിക്കെട്ട് നടത്തരുതെന്ന് എ ഡി എം ആവശ്യപ്പെട്ടതാണ്. പോലീസിന്റെ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയത് അന്വേഷിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
keywords: parabvoor-tragedy-district-collector
Post a Comment
0 Comments