Type Here to Get Search Results !

Bottom Ad

എന്‍ഡിഎ മണ്ഡലം തല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കും നടന്‍ സുരേഷ് ഗോപി എത്തും

കാസര്‍കോട്:(www.evisionnews.in) എന്‍ഡിഎ മണ്ഡലം തല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് നാളെ തുടക്കമാകും. കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി, ബി.എസ്.യെദ്യൂരപ്പ, കര്‍ണ്ണാടക എംഎല്‍എ സുനില്‍കുമാര്‍, നടന്‍ സുരേഷ് ഗോപി എന്നിവര്‍ വിവിധ മണ്ഡലങ്ങളിലെ കണ്‍വെന്‍ഷനുകളില്‍ സംബന്ധിക്കും. മഞ്ചേശ്വരം മണ്ഡലം തല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ രാവിലെ 10 മണിക്ക് കുമ്പള സിറ്റി ഹാളില്‍ കര്‍ണ്ണാടക എംഎല്‍എ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി സിനിമാ താരം സുരേഷ്‌ഗോപി, എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
കാസര്‍കോട് മണ്ഡലം തല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ രാവിലെ 11 മണിക്ക് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ബിജെപി കര്‍ണ്ണാടക സ്റ്റേറ്റ് പ്രസിഡണ്ടും എം.പി.യുമായ ബി.എസ് യെദ്യൂരപ്പ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി നടന്‍ സുരേഷ് ഗോപി, സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ എന്നിവര്‍ പങ്കെടുക്കും.
ഉദുമ മണ്ഡലം തല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ വൈകുന്നേരം മുന്ന് മണിക്ക് പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തില്‍ കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി ഉദ്ഘാടനം ചെയ്യും. സ്ഥാനാര്‍ത്ഥി അഡ്വ.കെ.ശ്രീകാന്ത് പങ്കെടുക്കും.
മണ്ഡലം തല കണ്‍വെന്‍ഷനുകളില്‍ ബിജെപി സംസ്ഥാന ജില്ലാ ഭാരവാഹികള്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad