Type Here to Get Search Results !

Bottom Ad

അക്ഷയ കേന്ദ്രങ്ങള്‍ തെരഞ്ഞെടുപ്പ് സഹായക കേന്ദ്രങ്ങളായി


കാസര്‍കോട്:(www.evisionnews.in)ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളെ തെരഞ്ഞെടുപ്പ് സഹായകേന്ദ്രമായി ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍് പ്രഖ്യാപിച്ചു. പരിപാടിയില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ഷാജി, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. 
ഇ-പരിഹാരം, ഇ-അനുമതി, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍, ബൂത്ത് കണ്ടെത്തല്‍ തുടങ്ങിയ സേവനങ്ങള്‍ സെന്ററുകളില്‍ നിന്നും ലഭ്യമാണ്. പരിപാടിയില്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ശ്രീരാജ് പി നായര്‍, , അക്ഷയ അസിസ്റ്റന്റ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ബി സന്തോഷ് കുമാര്‍ സി എസ് സി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ജോയല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അപ്നാധന്‍ (ആധാര്‍ എനേബിള്‍ പേയ്‌മെന്റ് സിസ്റ്റം) സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാലേഷന്‍ പരിശീലന പരിപാടി നടന്നു. ജില്ലയിലെ മുഴുവന്‍ സംരംഭകരും പരിപാടിയില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad