Type Here to Get Search Results !

Bottom Ad

ആരോഗ്യ ഇന്‍ഷൂറന്‍സ് ഫോട്ടോ എടുക്കല്‍

കാസര്‍കോട്:(www.evisionnews.in)സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായുളള ഫോട്ടോ എടുക്കല്‍ 17 മുതല്‍ നീലേശ്വരം മുനിസിപ്പാലിറ്റി, മധൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നടക്കും. 17, 18, 19 തീയ്യതികളില്‍ നീലേശ്വരം കടിഞ്ഞിമൂല ജി ഡബ്ല്യു എല്‍ പി സ്‌കൂള്‍, നീലേശ്വരം കൃഷി ഭവന്‍ ഹാള്‍, 17 ന് കമ്മ്യൂണിറ്റി ഹാള്‍-കണിച്ചിറ, 18, 19 തീയ്യതികളില്‍ ചിറപ്പുറം മുനിസിപ്പല്‍ വായനശാല, 20, 21 തീയ്യതികളില്‍ പുത്തരിയടുക്കം ബ്ലോക്ക് ഓഫീസ്, പാലായി എ എല്‍ പി സ്‌കൂള്‍, 20,21 തീയ്യതികളില്‍ പളളിക്കര സെന്റ് ആന്‍സ് യു പി സ്‌കൂള്‍, 21 ന് പരുത്തിക്കാനം ഗവ. എല്‍ പി സ്‌കൂള്‍-കൊയാമ്പുറം, 22 ന് ചാത്തമത്ത് വായനശാല, സി എച്ച് മുഹമ്മദ് കോയ സ്‌കൂള്‍- കോട്ടപ്പുറം, 18 ന് മധൂര്‍ പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലാണ് ഫോട്ടോ എടുക്കല്‍.

Post a Comment

0 Comments

Top Post Ad

Below Post Ad