ബദിയടുക്ക:(www.evisionnews.in) അച്ഛനുമമ്മയുമടക്കം കുടുംബത്തിലെ അഞ്ച് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തോട്ടത്തില്‍ തൂങ്ങി മരിച്ചു. ബംഗളൂരുവിലെ വിദ്യാര്‍ത്ഥി ബദിയടുക്ക ചാത്തപ്പാടിയിലെ അശ്വിനാ(22)ണ് മരിച്ചത്. അച്ഛന്‍ ശ്രീഹരി കല്ലൂരായ, അമ്മ ലത, സഹോദരങ്ങളായ സുഗുണ, വനജാക്ഷി, സുമ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കാസര്‍കോട് കിംസ് ആസ്പത്രിയില്‍ പ്രഥമ ശുശ്രൂഷക്ക് ശേഷം മംഗലാപുരത്തേക്ക് കൊണ്ടു പോയി. ഐ.ടി വിദ്യാര്‍ത്ഥിയായ അശ്വിന്‍ ഞായറാഴ്ച രാവിലെയാണ് വീട്ടിലെത്തിയത്. വീട്ടുകാരെയെല്ലാം വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം അശ്വിന്‍ ഓടിപ്പോയി. നാട്ടുകാര്‍ പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും അശ്വിനെ തോട്ടത്തില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തി. അശ്വിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
keywords : nekraja-badiadka-student-five-engineering-hang-death

Post a Comment
0 Comments