കാസര്‍കോട് (www.evisionnews.in): രാത്രി കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന നെല്ലിക്കുന്ന് സ്വദേശി നിഹാദിനെ അകാരണമായി പോലീസ് സ്‌റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അനീതിക്കെതിരെയുള്ള പോരാട്ടത്തിന് നിഹാദിന്റെ കുടുംബത്തിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് ഉളിയത്തടുക്ക നാഷണല്‍ നഗര്‍ മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ നൗഫല്‍ ഉളിയത്തടുക്ക പറഞ്ഞു.
കാസര്‍കോട്ടെ പോലീസ് സ്‌റ്റേഷനുകളില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. പോലീസുകാര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും രാഷ്ട്രീയക്കാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കൂടി പരാതിക്കാരെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി ഒത്തുതീര്‍പ്പാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ പതിവാണെന്നും നൗഫല്‍ കൂട്ടിചേര്‍ത്തു. യോഗത്തില്‍ ഷാനിഫ് നാഷണല്‍ നഗര്‍, ഫക്രുദ്ദീന്‍, ഇഖ്ബാല്‍, ഇസ്മായില്‍ ജപ്പാന്‍, നാസിര്‍ ഖത്തര്‍, സല്‍മാന്‍ മലപ്പുറം, റഹ്മാന്‍ കോഴിക്കോട് സംബന്ധിച്ചു.

Post a Comment
0 Comments