ബദിയഡുക്ക: (www.evisionnews.in) മണ്‍മറഞ്ഞുപോയ സമസ്ത നേതാക്കളുടെ അനുസ്മരണവും പൊതു സമ്മേളനവും ഏപ്രീല്‍ 24ന് ചാലക്കോട് നടക്കും. എസ് വൈ എസ്, എസ് കെ എസ് എസ് എഫ് ചാലക്കോട് ശാഖ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്താദ്, സൈനുല്‍ ഉലമ, മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, സി. എം ഉസ്താദ്, ഖാസി ബാവ ഉസ്താദ്, കാളമ്പാടി ഉസ്താദ്, ഫക്രുദ്ധീന്‍ തങ്ങള്‍ തുടങ്ങിയ സമസ്തയുടെ മണ്‍മറഞ്ഞ് പോയ മഹാന്‍ന്മാരുടെ പേരിലാണ് അനുസ്മരണം.
വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന ശംസുല്‍ ഉലമ മൗലൂദിന് ജുനൈദ് അംജദി ആദൂര്‍ നേതൃത്വം നല്‍കും. മജ്‌ലിസ്സുന്നൂറിന്റെ ഉദ്ഘാടനം ഫസല്‍ തങ്ങള്‍ നിര്‍വ്വഹിക്കും. നാസര്‍ ഫൈസി കുടത്തായി അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് മഹ്മൂദ് സഫ്വാന്‍ തങ്ങള്‍,അല്‍ബുഖാരി ഏഴിമല കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വ നല്‍കും.
keywords: badiadka-samastha-conference-chalakkod
Post a Comment
0 Comments