ബദിയഡുക്ക:(www.evisionnews.in) തെരെഞ്ഞെടുപ്പ് പ്രചരണത്തിന് അല്‍പം വിശ്രമം നല്‍കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് വിഷു ദിനത്തില്‍ ബദിയഡുക്ക ബീജന്തടുക്കിയിലെ സ്‌നേഹലയത്തിലെത്തി.
വിഷു ദിനത്തില്‍ അന്തേവാസികളോടൊപ്പം ഭക്ഷണം കഴിച്ചും കുശനലന്വേഷണം നടത്തിയും എം.എല്‍.എ വിഷു ആഘോഷത്തില്‍ പങ്കുചെര്‍ന്നു. നിങ്ങളുടെ വോട്ടല്ല എനിക്ക് വേണ്ടത് സ്‌നേഹവും പ്രാര്‍ത്ഥനയുമാണെന്ന് എന്‍.എ പറഞ്ഞപ്പോള്‍ അന്തേവാസികള്‍ സ്ഥാനാര്‍ത്ഥിയെ തലതൊട്ടനുഗ്രഹിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ രുഗ്മിണി എം.എല്‍.എയെ കണ്ടപ്പോള്‍ ആശ്ലേഷിച്ചു.ആരുമാരുമില്ലാതെ തങ്ങള്‍ക്ക് സാമ്പത്തിക സഹായവും ചികിത്സയും ലഭ്യമാക്കാന്‍ മുന്നിട്ടിറങ്ങിയത് എം.എല്‍.എ സാറാണ്.
അസീസിയ സ്‌നേഹാലയം പ്രവര്‍ത്തകരായ സിസ്റ്റര്‍ ലീന, സിസ്റ്റര്‍ റോസ് മേരി, സിസ്റ്റര്‍ ഡയാന തുടങ്ങിയവര്‍ ചേര്‍ന്ന് എം.എല്‍.എയെ അനുഗ്രഹിച്ചു.
അദ്ദേഹത്തോടൊപ്പം മാഹിന്‍ കേളോട്ട്, എ.എസ് അഹമ്മദ് മാന്യ, തിരുപതി കുമാര്‍ ഭട്ട്, സുനില്‍ ഡിസൂസ, അന്‍വര്‍ ഓസോണ്‍, ഹാരിസ് പട്‌ല, മൊയ്തീന്‍ കുട്ടി, കെ.കെ അബ്ദുല്ല, എം.എ നജീബ്, മുജീബ് കമ്പാര്‍ തുടങ്ങയിവരുമുണ്ടായിരുന്നു.
സിസ്റ്റര്‍ ലീന സ്‌നേഹ സന്ദേശം നല്‍കി. സ്‌നേഹം കൊണ്ട് നാം ദൈവത്തെ കണികാണേണ്ടതുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു.എം.എല്‍.എയായ എന്‍.എ നെല്ലിക്കുന്ന് സ്‌നേഹാലയത്തില്‍ ഇടയ്ക്കിടെ വന്ന് അമ്മച്ചിമാരുടെ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങില്‍ നിന്നായി പത്തോളം അന്തേവാസികളാണ് സ്‌നേഹാലയത്തിന്റെ സൗജന്യ പരിചരണത്തില്‍ കഴിയുന്നത്.







Post a Comment
0 Comments