പൊയിനാച്ചി; (www.evisionnews.in) വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാര്‍ മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ പൊയ്‌നാച്ചി ദേശീയ പാതയിലാണ് അപകടം.
കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്തെ തന്‍വീര്‍ (21), അഷ്‌കര്‍ (22), ഷാമില്‍ (18),, ഇല്യാസ് (24), അസ്മര്‍ (17) എന്നിവരാണ് അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ തന്‍വീറിനെയും അഷ്‌കറിനെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി .
ചട്ടഞ്ചാലിലെ വധുവിന്റെ വീട്ടിലെ സല്‍ക്കാരത്തില്‍ പങ്കെടുത്ത് ബല്ലാകടപ്പുറത്തെ വരന്റെ വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. ഓടി കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
Post a Comment
0 Comments