കാഞ്ഞങ്ങാട് :(www.evisionnews.in) കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ എം.എസ്.എ.ഫ് നേതാവ് മുങ്ങി മരിച്ചു.
വെള്ളരിക്കുണ്ട് കല്ലഞ്ചിറ സ്വദേശി അന്തുക്കയുടെ മകന്‍ ജൗഹര്‍ (22)ാണ് മരിച്ചത്. വ്യാഴാഴ്ച്ച അഞ്ചു മണിയോടെ കുറ്റിക്കോല്‍ കൊട്ടോടിക്ക് സമീപം കുടുംബൂര്‍ പുഴയിലാണ് അപകടം നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. . മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്
എം എസ് എഫ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവുമാണ്. കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഹാഷിം ബംബ്രാണി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റൗഫ് ബാവിക്കര, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് നവാസ് കുഞ്ചാര്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
key words;deth-kallanchira-msf-leader
Post a Comment
0 Comments