കെപിഎസ് വിദ്യാനഗര്‍
യുഗാന്തരങ്ങള്‍ മാറിമറിയുമ്പോള്‍ ട്രന്റുകള്‍ മിന്നിമാറികൊണ്ടിരിക്കും.ഇന്നലെയെന്താണോ നമ്മെ ആകര്‍ഷിച്ചത്,ആശ്ചര്യപെടുത്തിയത് ഇന്നതല്ല നമ്മെ ആകര്‍ഷിക്കുന്നത്.ഇന്നത്തെ നമ്മുടെ പ്രധാന വിനോദമായിരിക്കില്ല നാളെ.കാലങ്ങള്‍ പിന്നോട്ട് സഞ്ചരിക്കുമ്പോള്‍ നാം വഴിയിലുപേക്ഷിച്ചുപോന്നവ പിന്നെ നമ്മെ തേടി വരാറില്ല, അപൂര്‍വ്വം ചിലതൊഴിചാല്‍.(www.evisionnews.in)
ഗതകാല സ്മരണകള്‍ നമ്മെ ഈറനണിയിപ്പിക്കുകയും നഷ്ടബോധത്താല്‍ നാം ഓര്‍മകളെ അവഗണിക്കുകയും ചെയ്യാറാണ് പതിവെങ്കിലും ചിലപ്പോഴൊക്കെ നാം ഗൃഹാതുരത്വത്തിലേക്ക് മടങ്ങി പോവാന്‍ ശ്രമിക്കുന്നു.
വൈഭവമാര്‍ന്ന ചിന്താ ശേഷി കൊണ്ടും വിഭിന്നമായ ജീവിത ശൈലി കൊണ്ടും പഴയ തലമുറയില്‍ നിന്നും വെത്യസ്തമായ പുതു തലമുറയെ നാം ഇന്ന് വിളിച്ചു പോരുന്നത് ന്യൂ ജനറേഷന്‍ എന്നാണ്,ഈ കാലഘട്ടത്തെ നവമാധ്യമ യുഗമെന്നും. കൈ
വിരലുകളാല്‍ ദൈനംദിന കര്‍മങ്ങള്‍ നിര്‍വഹിക്കുകയും വിരല്‍ തുമ്പ് കൊണ്ട് ലോകത്തെ നിയന്ത്രിക്കുകയും ഇടപാടുകളും ആശയ വിനിമയങ്ങളും ഓണ്‍ലൈന്‍ പതിപ്പില്‍ മാത്രം ഒതുങ്ങുകയും ചെയ്യുന്നു എന്ന മാറ്റം കൊണ്ട് അത്ഭുതപെടുത്തുകയും ചെയ്യുന്നുണ്ട് ഈ നവ മാധ്യമ യുഗം.
അന്യമായ പലതും തിരികെ കൊണ്ടുവരാനുളള ഒരു ശ്രമം നടത്തുന്നുണ്ട് പുതു തലമുറ.മനസ്സില്‍ ഉരിത്തിരിഞ്ഞ പല ആശയങ്ങളും പല രൂപത്തിലുള്ള ആപ്ലികേഷനുകളായി നമ്മുടെ ഫോണുകളില്‍ ഇടം പിടിക്കുന്നു.ഇലക്ട്രോണിക്ക് മേഖലയിലെ വളര്‍ച്ച ആശാവഹമാണ്.എങ്കിലും ബന്ധങ്ങളും സ്‌നേഹങ്ങളും ഊഷ്മളമാകുന്നതിനും തിരിച് ഉച്ചസ്ഥായിലുളള ബന്ധങ്ങള്‍ തകര്‍ന്നുപോവുന്നതിനും ഇലക്ട്രോണിക് മാധ്യമങ്ങള്‍ കാരണമാവുന്നു.(www.evisionnews.in)
നവമാധ്യമ രംഗത്തെ പ്രധാനപെട്ട തട്ടകമാണ് ഫേസ്ബുക്ക്.
ഗൗരവക രമായ രാഷ്ട്രീയ വിഷയങ്ങളും കാവ്യാത്മകമായ സാംസ്‌കാരിക സംവേദനങ്ങളും തുടങ്ങി പാചക കലയിലെ നുറുങ്ങു വിദ്യകള്‍ വരെ ചര്‍ച്ചയാകുന്ന ഇടമാണ് ഫേസ്ബുക്ക്.ആരോഗ്യകരമായ സംവാദങ്ങള്‍ക്കും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന അനാരോഗ്യകരമായ പ്രവണതകളിലേക്കും ചിലപ്പോള്‍ ഫേസ്ബുക്ക് താളുകള്‍ സാക്ഷിയാകുന്നു.വിത്യസ്തമായ ആശയങ്ങളും സര്‍ഗാത്മക കഴിവുകളും കൂടി ചേരുന്ന ഇടനാഴികകളായി മാറുന്നു ചില പേജുകള്‍.ഇത്രയും ആഴമേറിയതും വിഭവ വൈവിധ്യമാര്‍ന്നതുമായ മറ്റൊരു സാമൂഹ്യ ഇടം ഇ-ലോകത്തില്ല.ലോകത്തിലെ വിവിധ കോണുകളില്‍ നിന്നുളളവരുമായി ആശയ വിനിമയ ഉപാധി എന്ന നിലയില്‍ നിന്ന് വാര്‍ത്തകള്‍ ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള ഏറ്റവും മികച്ച വഴിയായും മാറുന്നുണ്ട് ഇ സാമൂഹ്യ മാധ്യമം.
എന്നാല്‍ മലയാളികളെ പോലെ ഫേസ്ബൂകിനെ ഇത്രയും വിവിധാഷയങ്ങള്ക്കായി ഉപയോഗിക്കുന്നവര്‍ വേറെയുണ്ടാവുമെന്ന് തോന്നുന്നില്ല.സിനിമയും സംഗീതവും അറിവും എന്തിന് മാജിക് പഠനങ്ങള്‍ക്ക് വരെ നാം മലയാളികള്‍ മുഖപുസ്തകത്തെ ആശ്രയിക്കുന്നു.അന്യമായികൊണ്ടിരിക്കുന്ന വായനയെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്തുകയും എഴുതിതെളിയാനുളള നല്ലൊരു കളരിയായി മാറുകയും ചെയ്യുന്ന ഫേസ്ബൂകിനെ വെറുമൊരു നേരം പോക്കായി കണ്ട് കുറ്റപെടുത്താനുമാവില്ല.ജീവ കാരുണ്യ മേഖലയില്‍ പുതു ഊര്‍ജ്ജം പകരാനും കൂട്ടായ്മകളിലൂടെ സേവന മാര്‍ഗത്തില്‍ കര്‍മനിരതനാവനും അതു വഴി സാമൂഹ്യ ബോധമുള്ള ഒരു തലമുറയെ വാഴ്‌ത്തെടുക്കാനും സുക്കര്‍ബര്‍ഗ് എന്ന ചെറുപ്പക്കാരന്‍ പന്ത്രണ്ട് വര്‍ഷം മുന്‍ബ് കണ്ടുപിടിച്ച ഈ സാമൂഹ്യ മാധ്യമത്തിനാവുന്നുണ്ട്.(www.evisionnews.in)
പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങി വെച്ച ഫേസ്ബുക്ക് ആഗോള ശ്രദ്ധ പിടിച്ചു പറ്റാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല.ഇന്ന് ഭൂരിപാകം ജനങ്ങളുടെയും ഇഷ്ട ആപ്ലികേഷനായ ഫേസ് ബുക്ക് തന്നെയാണ് ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള കമ്പനിയും.ഫേസ് ബുക്ക് ഒരു രാജ്യമായിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള രാജ്യമായി ഇതുമാറുമായിരുന്നു എന്നു പറയുമ്പോള്‍ തന്നെ ഊഹിക്കാവുന്നതെ ഉളളൂ എത്രയാണ് ഇതിന്റെ ഉപഭോഗ്ത്താക്കളെന്ന്.(www.evisionnews.in)
എന്നോ ഇടക്ക് വെച്ച് പിരിഞ്ഞ സഹപാടിയേയും ജീവിതത്തിന്റെ അറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനായി പ്രവാസിയാവേണ്ടി വന്ന കൂട്ടുകാരനെയും തിരിച്ചു തരുന്നുണ്ട് നമുക്ക് ഈ ഫേസ്ബുക്ക്.അച്ഛനുംപഠിപ്പിച്ച സാറും ക്ലാസ് കട്ട് ചെയ്ത് ഒന്നിച്ചു സിനിമക്ക് പോയ കാമുകിയും കൂടെയുള്ള ഭാര്യയും ജോലി ചെയ്യുന്ന ഇടത്തിലെ ബോസും ഒന്നിച്ചു പഠിച്ചു ഒരുമിച്ച് കളിച്ചു വളര്‍ന്ന ആത്മ സുഹൃത്തും ഇവിടെ ഫ്രെണ്ട്‌സ് ലിസ്റ്റില്‍ ആണ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.അതിനാല്‍ തന്നെ ഫേസ് ബുക്ക് എന്ന മുഖപുസ്തകത്തെ ഫ്രെണ്ട്‌സ് ബുക്ക് എന്നു നമുക്ക് സ്‌നേഹത്തോടെ വിളിക്കാം ....

Post a Comment
0 Comments