കോഴിക്കോട് (www.evisionnews.in): ബംഗളൂരുവിലെ കോളജ് കാമ്പസില്‍ സഹപാഠി ഓടിച്ച് ബൈക്കിടിച്ച് പരുക്കേറ്റ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. തുംകൂര്‍ സിദ്ധാര്‍ഥാ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനി കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നിലീമ ചന്ദ്രനാണ് മരിച്ചത്. മാര്‍ച്ച് 23ന് കാമ്പസില്‍ മദ്യപിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ബൈക്ക് നീലിമയുടെ സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
കാമ്പസിനുള്ളില്‍ അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് നിലീനയെ ഇടിച്ചിടുകയായിരുന്നു. തെറിച്ചുവീണ നിലീനയ്ക്ക് തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. സഹപാഠികളും കോളജ് അധികൃതരും ചേര്‍ന്ന് നിലീനെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായെങ്കിലും പെട്ടെന്ന് നില ഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പരാതിപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്.

Post a Comment
0 Comments