Type Here to Get Search Results !

Bottom Ad

അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല: റോഡ് നന്നാക്കാന്‍ വ്യാപാരികള്‍ ഇറങ്ങി


കാസര്‍കോട് (www.evisionnews.in): റോഡ് തകര്‍ന്ന് യാത്രദുരിതമായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ പരിസരത്തെ വ്യാപാരികള്‍ തന്നെ ഒത്തുചേര്‍ന്ന് റോഡിലെ കുഴിയടച്ച് യാത്ര സുഖകരമാക്കി. കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് ക്രോസ് റോഡ് പൊട്ടി പെളിഞ്ഞ് കുഴികുത്തിയിട്ട് മാസങ്ങളായി. റോഡ് അറ്റകുറ്റപണിയെങ്കിലും നടത്തി ഗതാഗതം സുഗമമാക്കമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെയായി ഒരുവിധത്തിലുള്ള പരിഹാര നടപടികള്‍ പോലും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് വ്യാപാരികള്‍ തന്നെ മുന്നോട്ട് വന്ന റോഡ് പണി ആരംഭിച്ചത്. അബ്ദുല്‍ റഹ്മാന്‍ സയിന്‍, മുസ്തഫ റസീന, അഷ്റഫ് കുളങ്കര, ജൂനൈദ് തുടങ്ങിയവര്‍ റോഡ് കുഴിയടക്കലിന് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad