Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് ധന്യ സുരേഷ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും


കാഞ്ഞങ്ങാട് (www.evisionnews.in): കോണ്‍ഗ്രസിനകത്ത് രൂക്ഷമായ തര്‍ക്കങ്ങള്‍ക്കിടെ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പിനെ മാറ്റി പകരം ധന്യ സുരേഷ് സ്ഥാനാര്‍ത്ഥിയെ അങ്കത്തിനിറക്കും. നേരത്തെ ഹരീഷ് പി. നായരെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു. എന്നാല്‍ ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജുകട്ടക്കയത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം ശക്തമായി രംഗത്തുവന്നതോടെയാണ് ഹരീഷ് പി നായരെ മാറ്റി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ശാന്തമ്മ ഫിലിപ്പിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. 

ഹരീഷ് പി നായരെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ടില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. നൂറിലേറെ പേരാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. കാഞ്ഞങ്ങാട്ട് സമാന്തര തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുമെന്നും മറ്റൊരു സ്ഥാനാര്‍ത്ഥിയെ കൂടി നിര്‍ത്തുമെന്ന് രാജുകട്ടക്കയം നേതൃത്വത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട്ട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ മാറ്റിയത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ വനിതാ പ്രാതിനിധ്യം ഇല്ലെന്നും അതിനാല്‍ ശാന്തമ്മ ഫിലിപ്പിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നുമാണ് നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ ഞായറാഴ്ച ഉച്ചയോടെ പുതുക്കിയ സ്ഥാനാര്‍ത്ഥിപട്ടികയിലാണ് കാഞ്ഞങ്ങാട്ട് സ്ഥാനാര്‍ത്ഥിയായി ധന്യ സുരേഷിനെ പരിഗണിച്ചത്.

Keywords: Kasaragod-news-dhanya

Post a Comment

0 Comments

Top Post Ad

Below Post Ad