Type Here to Get Search Results !

Bottom Ad

ഭാരത് മാതാ വിളിക്കാന്‍ പറ്റാത്തവര്‍ രാജ്യംവിടണം: മഹാരാഷ്ട്ര മുഖ്യമന്ത്രി



നാസിക്: (www.evisionnews.in) ഭാരത് മാതാ വിളിക്കാന്‍ പറ്റാത്തവര്‍ക്ക് രാജ്യത്ത് നില്‍ക്കാന്‍ യാതൊരു അവകാശവുമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്തി ദേവേന്ദ്ര ഫട്‌നാവിസ്. നാസിക്കില്‍ നടന്ന ബി.ജെ.പി റാലിയില്‍ മുസ്‌ലിം മത സംഘടന ദാറുല്‍ ഉലൂം ദയൂബന്ദിന്റെ 'ഭാരത് മാതാ' വിരുദ്ധ പ്രസ്താനക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭാരത് മാതാ വിളിക്കാന്‍ കഴിയില്ലെന്ന് പറയാന്‍ ധൈര്യം പ്രകടിപ്പിക്കുന്നവര്‍ക്കു രാജ്യത്തു നില്‍ക്കാന്‍ യാതൊരു അവകാശമില്ലെന്നാണ് ഞങ്ങള്‍ക്കു പറയാനുള്ളത്. അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോടായി പറഞ്ഞു.

ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങള്‍ 'ഭാരത് മാതാ' മുദ്രാവാക്യം എതിരാണെന്നാണ് ദാറുല്‍ ഉലൂം ഫത്‌വയിറക്കിയത്. ഭാരത് മാതാ എന്നത് ചില ഹിന്ദുമത വിഭാഗങ്ങളുടെ വിശ്വാസപ്രകാരം അവരുടെ ദേവതയാണ്. അവരതിനെ ആരാധിക്കകയും ചെയ്യുന്നു. ഇസ്‌ലാം മത വിശ്വാസമനുസരിച്ച് ഇത്തരം ദേവതകളെ ആരാധിക്കുന്നത് തെറ്റാണെന്നും ഫത്‌വയില്‍ പറഞ്ഞിരുന്നു.

keywords: nasik-maharashrtra-chief-minister-against-muslim-bharat-matha






Tags

Post a Comment

0 Comments

Top Post Ad

Below Post Ad