Type Here to Get Search Results !

Bottom Ad

നിയമം കാറ്റില്‍ പറത്തി കെട്ടിട നിര്‍മാണം: വിജിലന്‍സ് പരിശോധന നടത്തി


കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് നഗരപരിധിയിലെ അനധികൃത കെട്ടിടങ്ങള്‍ സംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് പരിശോധന തുടങ്ങി. കാസര്‍കോട് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ എ. അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാംനഗര്‍ റോഡിലെ കെട്ടിടം പരിശോധിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ സ്ഥാപനങ്ങള്‍, സ്റ്റേറ്റ് ബാങ്ക് എന്നിവ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കോംപ്ലക്സിലാണ് പരിശോധന നടത്തിയത്. റോഡ് കൈയേറി കെട്ടിയിട്ടുണ്ടോയെന്നും നഗരസഭയ്ക്ക് നല്കിയ പ്ലാനിന് വിരുദ്ധമായി കെട്ടിട ഭാഗങ്ങള്‍ കൂട്ടിയെടുത്തിട്ടുണ്ടോയെന്നുമാണ് വിജിലന്‍സ് പരിശോധിക്കുന്നത്.

കാഞ്ഞങ്ങാട് പട്ടണത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ അനധികൃതമായി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു.ഒന്നിലേറെ പരാതികളിന്‍മേല്‍ പ്രാഥമിക പരിശോധന നടത്തിയതല്ലാതെ തുടര്‍ അന്വേഷണം ഉണ്ടായിട്ടില്ല.വിജിലന്‍സ് എ.എസ്.ഐമാരായ രാജീവന്‍, ശശിധരന്‍ പിള്ള, നഗരസഭാ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ രാജീവന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad