Type Here to Get Search Results !

Bottom Ad

ഉത്സവനഗരയിലെ ഐസ്‌ക്രീം കഴിച്ച നിരവധി പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും


ചെറുവത്തൂര്‍ (www.evisionews.in): ഉത്സവനഗരിയിലെ ഐസ്‌ക്രീം വാങ്ങിക്കഴിച്ച കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും. നൂറിലേറെ കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ അന്വേഷണം തുടങ്ങി. പുത്തിലോട്ട് കഴിഞ്ഞ ദിവസം സമാപിച്ച ഉത്സവത്തിനെത്തിയ കുട്ടികള്‍ക്കാണ് ഐസ്‌ക്രീമില്‍ നിന്നു വിഷബാധയേറ്റത്. ഏതാനും മുതിര്‍ന്നവര്‍ക്കും അസുഖം ബാധിച്ചിട്ടുണ്ട്. ഇവരും ഉത്സവസ്ഥലത്തുനിന്നു ശനിയാഴ്ച ഐസ്‌ക്രീം കഴിച്ചതായി സമ്മതിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്കു രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

ഛര്‍ദിയും വയറിളക്കവും ബാധിച്ച ഒട്ടേറെ കുട്ടികള്‍ നീലേശ്വരം ഗവ. താലൂക്ക് ആശുപത്രി, ചെറുവത്തൂര്‍ ഗവ. സാമൂഹികാരോഗ്യ കേന്ദ്രം, ഓലാട്ട് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ചെറുവത്തൂര്‍, നീലേശ്വരം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും ചികില്‍സ തേടി എത്തിയിരുന്നു. എന്നാല്‍, സംഭവത്തില്‍ ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം. വെള്ളത്തിലുണ്ടാകുന്ന ചില ബാക്ടീരിയകളാണ് ഇത്തരം രോഗങ്ങളുണ്ടാക്കുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.മുരളീധരന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷൗക്കത്തലി, മുഹമ്മദ് റാഫി, പൂമണി എന്നിവര്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad