Type Here to Get Search Results !

Bottom Ad

വൃദ്ധയുടെ മൃതദേഹം വീടിനകത്ത് അഴുകിയ നിലയില്‍


ഉള്ളാള്‍ (www.evisionnews.in): വൃദ്ധയുടെ മൃതദേഹം വീടിനകത്ത് അഴുകിയ നിലയില്‍ കണ്ടെത്തി. ഉള്ളാള്‍ കൊല്യയിലെ പുഷ്പാവതി ജാതണ്ണ (73)യാണ് മരിച്ചത്. മരണം ഹൃദയാഘാതം മൂലമെന്ന് കരുതുന്നു. നേരത്തെ നഴ്‌സായിരുന്നു. 20 വര്‍ഷമായി തനിച്ചായിരുന്നു താമസം. ഇടക്കാലത്ത് അസൈഗോളി അഭയാശ്രമത്തില്‍ താമസിച്ചിരുന്ന ഇവര്‍ കുറച്ചു കാലമായി വീണ്ടും വീട്ടിലെത്തി തനിച്ചു താമസം തുടങ്ങി. ബന്ധു ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാത്തതിനെ തുടര്‍ന്നു വീട്ടിലെത്തി പരിശോധിച്ചപ്പോഴാണു മരിച്ച നിലയില്‍ കണ്ടത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad