കാസര്‍കോട് (www.evisionnewsw.in): എല്‍ഡിഎഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ഥി ഡോ. എ.എ അമീന്‍ കാറഡുക്ക, കുമ്പഡാജെ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ട് അഭ്യര്‍ഥിച്ചു. പട്ടികവിഭാഗങ്ങളുടെ എല്ലാ ദുരിതത്തിനും പരിഹാരമുണ്ടാക്കുമെന്നു വിവിധ കോളനി നിവാസികള്‍ക്ക് ഉറപ്പു നല്‍കി. കുണ്ടാറില്‍ കുനില്‍ എജ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സയ്യിദ് ഉമ്പിച്ചി തങ്ങളെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കുണ്ടാറിലെ അബൂബക്കറിനെയും സന്ദര്‍ശിച്ചു. കുണ്ടാര്‍ ടൗണില്‍ വോട്ട് അഭ്യര്‍ഥിച്ചു. തൊട്ടടുത്തു ക്രിക്കറ്റ് കളിക്കളത്തിലെത്തി കളിക്കാരുടെയും സഹായം തേടി. നെക്രാജെ, കാടകം, കുംബഡാജെ പഞ്ചായത്തിലെ മുനിയൂര്‍, ഏത്തടുക്ക, ബദിര്‍കൂഡ്ലു, പത്മാര്‍, ഉക്രമ്പള, ഗോസാഡ എന്നിവിടങ്ങളിലെ കുടുംബയോഗത്തിലും പങ്കെടുത്തു.
സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റോടെ ഡോ. അമീന്‍ വോട്ടുതേടി കളിക്കളത്തിലുമെത്തി
09:48:00
0
കാസര്‍കോട് (www.evisionnewsw.in): എല്‍ഡിഎഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ഥി ഡോ. എ.എ അമീന്‍ കാറഡുക്ക, കുമ്പഡാജെ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ട് അഭ്യര്‍ഥിച്ചു. പട്ടികവിഭാഗങ്ങളുടെ എല്ലാ ദുരിതത്തിനും പരിഹാരമുണ്ടാക്കുമെന്നു വിവിധ കോളനി നിവാസികള്‍ക്ക് ഉറപ്പു നല്‍കി. കുണ്ടാറില്‍ കുനില്‍ എജ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സയ്യിദ് ഉമ്പിച്ചി തങ്ങളെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കുണ്ടാറിലെ അബൂബക്കറിനെയും സന്ദര്‍ശിച്ചു. കുണ്ടാര്‍ ടൗണില്‍ വോട്ട് അഭ്യര്‍ഥിച്ചു. തൊട്ടടുത്തു ക്രിക്കറ്റ് കളിക്കളത്തിലെത്തി കളിക്കാരുടെയും സഹായം തേടി. നെക്രാജെ, കാടകം, കുംബഡാജെ പഞ്ചായത്തിലെ മുനിയൂര്‍, ഏത്തടുക്ക, ബദിര്‍കൂഡ്ലു, പത്മാര്‍, ഉക്രമ്പള, ഗോസാഡ എന്നിവിടങ്ങളിലെ കുടുംബയോഗത്തിലും പങ്കെടുത്തു.
Post a Comment
0 Comments