ഹുബ്ബള്ളി (കര്‍ണാടക) (www.evisionnews.in): വിവാഹ പാര്‍ട്ടി സഞ്ചരിച്ച മാരുതി ഒമ്‌നിയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്ത്രീകളും കുട്ടികളുമടക്കം 12പേര്‍ മരിച്ചു. ഗദക് ജില്ലയിലെ ഹര്‍ളാപുര ഗ്രാമത്തില്‍ ദേശീയപാത 63ലാണ് നാടിനെ നടുക്കിയ റോഡപകടം. ഞായറാഴ്ചയാണ് സംഭവം.
ശങ്കര ഗൗഡ സോമഗൗഡ (75), ഭാര്യ പാര്‍വതമ്മ(55), ബന്ധുക്കളായ ശകുന്തളാ വീര ഗൗഡ (56), രത്‌ന (30), ശാന്ത (31), ചെറുമക്കളായ അഭിഷേക് (21) , ആകാശ് (17), പ്രിയ (ഏഴ്), കരണ്‍ രാജു (നാല്), ബാസമ്മ (40) എന്നിവരാണ് മരിച്ചത്. മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.
കൊപ്പല്‍ ജില്ലയിലെ മണ്ഡല്‍ഗേരിയില്‍ നടന്ന വിവാഹചടങ്ങില്‍ സംബന്ധിച്ച ശേഷം സ്വദേശത്തേക്ക് തിരിച്ച ഒമ്‌നിയില്‍ ഹുബ്ബള്ളിയിലേക്ക് വരികയായിരുന്നു ബസ് ഇടിക്കുകയായിരുന്നു. പത്തു പേര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ഒമ്‌നി തകര്‍ന്ന് തരിപ്പണമായി. സാഹസപ്പെട്ടാണ് യാത്രികരെ ഇതില്‍ നിന്നു പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് രണ്ടുമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.
Post a Comment
0 Comments