മംഗളൂരു (www.evisionnews.in): ഉള്ളാള്‍ കോടിയില്‍ മത്സ്യത്തൊഴിലാളി രാജേഷ് കോട്ടിയാന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം മൂന്നു പേര്‍ പിടിയിലായി. മുഹമ്മദ് അശ്വിര്‍ എന്ന അച്ചു (19), അബ്ദുല്‍ മുത്തലിബ് (20) എന്നിവര്‍ക്ക് പുറമെ ഒരു പതിനേഴുകാരനുമാണ് മംഗളൂരു സിറ്റി പോലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനത്തിന് വീട്ടില്‍ നിന്നിറങ്ങിയ രാജേഷിന്റെ മൃതദേഹം ഉച്ചയോടെ രക്തത്തില്‍ കുളിച്ച നിലയില്‍ കോടിക്കടപ്പുറത്തെ വിജനമായ സ്ഥലത്ത് നാട്ടുകാരാണ് കണ്ടെത്തിയത്. മരണം കൊലയാണെന്ന് ആദ്യമേ നാട്ടുകാര്‍ പറഞ്ഞെങ്കിലും പോലീസ് ഇത് സ്വാഭാവിക മരണമാക്കി മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെതിരെ പോസ്റ്റുമോര്‍ട്ടിത്തിന് ശേഷം മൃതദേഹവുമായി മൊഗവീര സമുദായാംഗങ്ങള്‍ ബുധനാഴ്ച ഉള്ളാള്‍ പോലീസ് സ്‌റ്റേഷന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൊല നടന്ന കടലോരത്ത് വന്‍ പോലീസ് വ്യൂഹത്തെ വിന്യസിച്ചിട്ടുണ്ട്.
Keywords: Karnataka-news-ullal-police-murder-case
Post a Comment
0 Comments