തൃശൂര്‍ (www.evisionnews.in): ഹൈക്കോടതി വിധി പാലിച്ച് നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം ഭംഗിയായി നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൃശൂര്‍ പുരം നടത്തിപ്പുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പ്രത്യേകം വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പതിവുപോലെ ആനയെഴുന്നള്ളത്തും വെടിക്കെട്ടും നിയന്ത്രണങ്ങളോടെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു
ആഘോഷങ്ങള്‍ക്കൊപ്പം സുരക്ഷയും പ്രധാനമാണ്. പൂരത്തിന്റെ വിജയകരമായ നടത്തിപ്പിന് ജനങ്ങളുടെ സഹകരണം ഉണ്ടാകണം. കഴിഞ്ഞ കൊല്ലം നടത്തിയതിനെക്കാള്‍ ഭംഗിയായി പൂരം നടത്തുമെന്നും പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ ഏവരും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപ നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുളള ലേസര്‍ വെടിക്കെട്ട് ഭാവിയില്‍ നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
Post a Comment
0 Comments