മലപ്പുറം (www.evisionnews.in): സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരെ പാനൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. പാനൂര്‍ തങ്ങള്‍ ആറാം ആണ്ട് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. പരിപാടിക്കെത്തുന്ന ആലിക്കുട്ടി മുസ്ലിയാരെ പൂക്കോത്തു നിന്നു വാഹനത്തിന്റെ അകമ്പടിയോടെ സ്വീകരിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് മേഖലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.
എന്നാല്‍ തങ്ങള്‍പീടിക എന്ന സ്ഥലത്തെത്തിയപ്പോള്‍ ഇരുപത്തഞ്ചോളം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വാഹനം തടയുകയായിരുന്നു. കാറില്‍ കെട്ടിയ സമസ്തയുടെ കൊടി അഴിച്ചുവച്ചാലേ പരിപാടിയില്‍ സംബന്ധിക്കാന്‍ അനുവദിക്കൂ എന്നു പറഞ്ഞാണ് തടഞ്ഞത്. പിന്നീട് ഇവര്‍തന്നെ കൊടി അഴിച്ചുമാറ്റുകയും ചെയ്തു. തുടര്‍ന്ന് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ചേര്‍ന്നു കൊടി കെട്ടിയ കാറില്‍ തന്നെ പരിപാടിയില്‍ അദ്ദേഹത്തെ എത്തിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തശേഷം ആലിക്കുട്ടി മുസ്ലിയാര്‍ മടങ്ങി.
Post a Comment
0 Comments