Type Here to Get Search Results !

Bottom Ad

ഉദുമയില്‍ തെയ്യംകെട്ടിനിടെ സംഘര്‍ഷം: പോലീസ് സംഘത്തെ അക്രമിച്ചതിന് 30 പേര്‍ക്കെതിരെ കേസ്


ഉദുമ (www.evisionnews.in): വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷം തടയാനെത്തിയ പോലീസ് സംഘത്തെ അക്രമിച്ചതിന് 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബേക്കല്‍ എസ് ഐ ആദം ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് നേരെയാണ് അക്രമമുണ്ടായത്.

കഴിഞ്ഞ ദിവസം രാത്രി ഉദുമയില്‍ വയനാട്ടുകുലവന്‍ ദൈവംകെട്ട് മഹോത്സവത്തിനിടെ പോസ്റ്ററിനെച്ചൊല്ലിയാണ് സിപിഎം - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്. സംഭവത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷം നിയന്ത്രണവിധേയമായതോടെ സംഭവസ്ഥലത്തെത്തിയ പോലീസ് കുഴപ്പക്കാരെ തുരത്താന്‍ ഗ്രനേഡ് പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തിയിരുന്നു. ഇതിനിടെയാണ് എസ്.ഐയടക്കമുള്ള പോലീസ് സംഘത്തിന് നേരെ കല്ലേറുണ്ടായത്. പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad