Type Here to Get Search Results !

Bottom Ad

കാരുണ്യ ഭവനത്തിന്റെ താക്കോല്‍ കൈമാറി


ഉദുമ:(www.evisionnews.in) ദുബൈ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റിയുമായി സഹകരിച്ച് നിര്‍മിച്ച ബൈത്തുറഹ്്മയുടെ താക്കോല്‍ മാങ്ങാട്ടെ ഇബ്രാഹിമിന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് പ്രസിഡണ്ട്് ഹമീദ് മാങ്ങാട് അധ്യക്ഷത വഹിച്ചു. റഫീഖ് മാങ്ങാട് സ്വാഗതം പറഞ്ഞു. മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി കെ.ഇ.എ ബക്കര്‍, ഉദുമ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍, യുഡി.എഫ് ജില്ലാ കണ്‍വീനര്‍ പി ഗംഗാധരന്‍ നായര്‍, കെ.പി.സി.സി സെക്രട്ടറി കെ നീലകണ്ഠന്‍, മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി ജലീല്‍ കോയ, വൈസ് പ്രസിഡണ്ടുമാരായ കാപ്പില്‍ മുഹമ്മദ് പാഷ, പി.എ അബൂബക്കര്‍ ഹാജി, ദുബൈ കെഎംസിസി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട്് എം.എ മുഹമ്മദ് കുഞ്ഞി, ഖത്തര്‍ കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമു ഹാജി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാട്, പ്രസംഗിച്ചു. പഞ്ചായത്ത്് മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത്, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ കാപ്പില്‍ കെ.ബി.എം ഷരീഫ്, മണ്ഡലം പ്രസിഡണ്ട് ടി.ഡി കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, ഹാജി അബ്ദുല്ല ഹുസൈന്‍, പാറയില്‍ അബൂബക്കര്‍, ആലൂര്‍ അബ്ദുല്‍ റഹ്്മാന്‍, പി.എ ഹസൈനാര്‍, പാലാട്ട് അബ്ദുല്‍ റഹ്്മാന്‍, റഊഫ് ഉദുമ, ഹാരിസ് അങ്കക്കളരി, സിദ്ദീഖ് പള്ളിപ്പുഴ, ഹാരിസ് പള്ളിപ്പുഴ, ഷരീഫ് മാങ്ങാട്, പി.എസ് ഹമീദ് സംബന്ധിച്ചു.

രോഗിയായ ഇബ്രാഹിമിന്റെ ദുരിതം കണ്ടറിഞ്ഞ കെ.എം.സി.സി കമ്മിറ്റി ഒരുവര്‍ഷം മുമ്പാണ് താമസിച്ചിരുന്ന വീടിന് തൊട്ടടുത്തായി ബൈത്തുറഹ്്മയുടെ നിര്‍മാണം ആരംഭിച്ചത്. ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി മൂന്നു ബൈത്തുറഹ്്മകളാണ് പണിയുന്നത്. നാലാം വാതുക്കലിലും പടിഞ്ഞാറും നിര്‍മാണം പൂര്‍ത്തിയായി വരുന്നു. അസ്്‌ലം കോട്ടപ്പാറ, ഹാഷിം പടിഞ്ഞാര്‍, അസ്്‌ലം പാക്യാര എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad