കാഞ്ഞങ്ങാട്: (www.evisionnews.in) മഹല്ല് സ്ഥാപന ശാക്തീകരണം ലക്ഷ്യം വെച്ച് മഹല്ല് നന്‍മയിലേക്ക് എന്ന ശീര്‍ഷകത്തില്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്.എം.എ) മേഖലാ തലങ്ങളില്‍ നടത്തുന്ന സമ്മേളന ഭാഗമായി കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ചൊവ്വാഴ്ച കാഞ്ഞങ്ങാട് നടക്കും.
ഉച്ചക്ക് രണ്ട് മണിക്ക് അലാമിപ്പള്ളി സുന്നി സെന്റര്‍ ഹാളില്‍ നടക്കുന്ന സമ്മേളനം മേഖലാ പ്രസിഡന്റ് പി.കെ.അബ്ദുല്ല മൗലവിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്യും.
മദ്രസാദിനത്തില്‍ മഹല്ല് സ്ഥാപനങ്ങളില്‍ നിന്ന് സ്വരൂപിച്ച ഫണ്ട് പി.എം.എസ്.എ തങ്ങള്‍ തൃശൂര്‍ ഏറ്റു വാങ്ങും. സൈനുല്‍ അബിദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. അബ്ദുറഷീദ് സഖാഫി മഹല്ല് നന്‍മയിലേക്ക് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. വി.എം.കോയ മാസ്റ്റര്‍, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, ഇ.യഅ്ഖൂബ് ഫൈസി, എസ്.എ.അബ്ദുല്‍ഹമീദ് മൗലവി, സി.അബ്ദുല്ലഹാജി ചിത്താരി, സി.എച്ച്.ആലിക്കുട്ടി ഹാജി, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, അബ്ദുല്‍ഹമീദ് മൗലവി കൊളവയല്‍, അബ്ദുല്ലത്തീഫ് കളത്തൂര്‍, അഷറഫ് അശറഫി ആറങ്ങാടി, മടിക്കൈ അബ്ദുല്ലഹാജി, യൂസഫ്ഹാജി പെരുമ്പ, ടി.സി.മുഹമ്മദ്കുഞ്ഞി ഹാജി, അബ്ദുസ്സത്താര്‍ പഴയകടപ്പുറം, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, നൗഷാദ് അഴിത്തല, യൂസഫ് മദനി ചെറുവത്തൂര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ പരപ്പ, സുലൈമാന്‍ മുസ്ലിയാര്‍ പടുപ്പ്, ബഷീര്‍ മങ്കയം, എം.ടി.പി.ഇസ്മാഈല്‍ സഅദി പ്രസംഗിക്കും.
യോഗത്തില്‍ പി.കെ.അബ്ദുല്ല മൗലവി അദ്ധ്യക്ഷത വഹിച്ചു. സി.എ.ഹമീദ് മൗലവി ഉദ്ഘാടനം ചെയ്തു. ബഷീര്‍ മങ്കയം സ്വാഗതവും മുഹമ്മദ് അമാനി മൂന്നാംകടവ് നന്ദിയും പറഞ്ഞു.
keyword-sma-khd
keyword-sma-khd
Post a Comment
0 Comments