തൃക്കരിപ്പൂര്‍ (www.evisionnews.in): നിര്‍മാണം പൂര്‍ത്തിയായ ആധുനിക സിന്തറ്റിക് സ്റ്റേഡിയം ഇന്ന് തൃക്കരിപ്പൂര്‍ പഞ്ചായത്തിന് കൈമാറും. തൃക്കരിപ്പൂര്‍കാലിക്കടവ് പാതയ്ക്ക് സമീപം ഗവ. പോളിടെക്‌നിക് കോളജിനോട് ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ പഞ്ചായത്ത് വിട്ടുനല്‍കിയ പത്ത് ഏക്കര്‍ ഭൂമിയിലാണ് സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2.77 കോടി രൂപ ചെലവിലാണ് ഡല്‍ഹി ആസ്ഥാനമായ ശിവനരേഷ് കമ്പനി സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിച്ചത്.
110 മീറ്റര്‍ നീളവും 78 മീറ്റര്‍ വീതിയുമുണ്ട്. മൈതാനം ഉഴുതുമറിച്ച് വിവിധ ഘട്ടങ്ങളിലായി കോണ്‍ക്രീറ്റ് ചെയ്ത ശേഷം റബര്‍ മണല്‍ വിരിക്കുകയും പിന്നാലെ പ്രത്യേകതരം കൃത്രിമ പുല്‍ത്തകിടി വിരിക്കുകയുമുണ്ടായി. മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ് കൃത്രിമ പുല്‍ത്തകിടി. 8000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഇത് ഉറപ്പിച്ചിട്ടുള്ളത്. 2014 നവംബര്‍ 14ന് നിര്‍മാണം ആരംഭിച്ച സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഒന്നര വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.
സംസ്ഥാനത്ത് നടപ്പാക്കുന്ന രണ്ടു വിവിധോദ്ദേശ്യ സ്റ്റേഡിയങ്ങളില്‍ ഒന്നാണ് ഇവിടുത്തേത്. ദേശീയ ഗെയിംസിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം നടത്തുന്നത്. സ്റ്റേഡിയത്തില്‍ പവിലിയന്‍, കളിക്കാര്‍ക്ക് വസ്ത്രം മാറാനും വിശ്രമിക്കാനുമുള്ള സൗകര്യം തുടങ്ങിയവ ഒരുക്കും.
Post a Comment
0 Comments